തപാല്‍ വകുപ്പിന്റെ പിടിപ്പുകേടില്‍ പഴികേട്ട് ചെറുപുഴ പഞ്ചായത്ത് അധികൃതര്‍‌

postal-cherupuha-t
SHARE

തപാല്‍ വകുപ്പിന്റെ പിടിപ്പുകേടില്‍ പഴികേട്ട് കണ്ണൂര്‍ ചെറുപുഴ പഞ്ചായത്ത് അധികൃതര്‍. ഒന്നരപതിറ്റാണ്ട് മുന്‍പ് പോസ്റ്റ് ഓഫിസിനുവേണ്ടി പഞ്ചായത്ത് ഭൂമിയില്‍ സ്ഥാപിച്ച ജനറേറ്ററാണ് പഞ്ചായത്തിന് തലവേദനയായിരിക്കുന്നത്. 

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസിനുവേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തപാല്‍ വകുപ്പ് ജനറേറ്റര്‍ വാങ്ങിയത്. സ്വന്തം ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ സ്ഥലത്ത് സ്ഥാപിച്ചു. വെറും അറുപത് മണിക്കൂര്‍ പ്രവര്‍ത്തിച്ചതോടെ പണിമുടക്കി. തകരാറ് പരിഹരിക്കാതെ മറ്റൊരു ജനറേറ്റര്‍ വാങ്ങി തപാല്‍ വകുപ്പ് പ്രവര്‍ത്തനം തുടര്‍ന്നു. ലക്ഷങ്ങള്‍ വിലയുള്ള ഈ ജനററേറ്റര്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. പഞ്ചായത്ത് വാങ്ങിയതാണെന്നാണ് നാട്ടുകാരുടെ തെറ്റിധാരണ.

ഉപകാരമില്ലാതെ നശിക്കുന്ന ജനറേറ്റര്‍ പഞ്ചായത്തിന് കൈമാറിയാല്‍ പഞ്ചായത്ത് കെട്ടിടത്തില്‍ ഉപയോഗപ്പെടുത്താം. എന്നാല്‍ നശിച്ചുപോയാലും പ‍ഞ്ചായത്തിന് നല്‍കില്ലെന്ന നിലപാടിലാണ് തപാല്‍ വകുപ്പ്.

MORE IN NORTH
SHOW MORE