ലിനിയുടെ ഒാർമകളെ കൂടെ കൂട്ടി പ്രേംജിത്ത്

auto-driver
SHARE

സ്വന്തം ജീവൻ നൽകി ആതുരസേവനം ചെയ്ത ലിനിയെ ആരും മറന്നു കാണില്ല. എന്നാൽ വെറും ഓർമകളിൽ മാത്രമല്ല യാത്രകളിലും ലിനി സിസ്റ്ററെ ഒപ്പം കൂട്ടിയിരിക്കുകയാണ് കണ്ണൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ. 

കുത്തൂപറമ്പ് പൂവ്വത്തിൻകീഴിൽ സ്വദേശി പ്രേംജിത്ത്. വീട്ടിലോ ബന്ധുക്കൾക്കിടയിലോ നഴ്സുമാരില്ല. ലിനിയെക്കുറിച്ച് വാർത്തകളിൽ അറിഞ്ഞുള്ള അറിവ് മാത്രമെയുള്ളു. ഓട്ടോറിക്ഷയിൽ ഒട്ടിച്ചിരുന്ന മുത്തപ്പന്റെ ചിത്രം ഇളക്കി മാറ്റി. ലിനിക്കാണ് ഇപ്പോൾ അവിടെ സ്ഥാനം. കാരണം ഭൂമിയിലെ മാലാഖയാണ് ലിനി. 

പ്രേംജിത്ത് ചെയ്തത് ചെറിയ കാര്യമാണെങ്കിലും ഈ ഓട്ടോറിക്ഷ കാണുന്നവരെല്ലാം ലിനിയെക്കുറിച്ച് ചിന്തിക്കും. ഒരു ആഗ്രഹം പ്രേംജിത്തിനുണ്ട്. നഴ്സിനെ ജീവിത സഖിയാക്കണം.

MORE IN NORTH
SHOW MORE