പെരുന്നാൾ ദിനത്തിൽ നന്മയുടെ കരങ്ങൾ നീട്ടി എസ് വൈഎസ് കൂട്ടായ്മ

palakkad sys - food
SHARE

ചെറിയ പെരുന്നാള്‍ ആഘോഷങ്ങളിലൂടെ നന്മയുടെ കരങ്ങളായി പാലക്കാട്ടെ എസ്്്വൈഎസ് കൂട്ടായ്മ. ആരോരുമില്ലാത്തവര്‍ക്ക് ഭക്ഷണവും പണവുമേകിയാണ് വിശ്വാസികള്‍ ആശ്വാസമായത്. 

തെരുവിന്റെ ഭാഗമായവര്‍, ഒരു നേരംപോലും ഭക്ഷണമില്ലാതെ വലയുന്നവര്‍, സഹായം ആവശ്യമുളളവര്‍ അവര്‍ എല്ലായിടത്തുമുണ്ടായിരുന്നു. സമൂഹത്തിന്റെ ഭാഗമായ ഇങ്ങനെയുളളവരെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ഇൗ ഭക്ഷണപ്പൊതിയിലൂടെ. ചെറിയപെരുന്നാളിന്റെ ധന്യതയില്‍ പാലക്കാട് പുതുപ്പളളിത്തെരുവ് എസ്്്വൈഎസ് യൂണിറ്റാണ് എല്ലാവര്‍ക്കും ഭക്ഷണവും പണവും മധുരവും നല്‍കിയത്. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ഇങ്ങനെ എല്ലായിടത്തും കരുണയുടെ കരങ്ങളായ കൂട്ടായ്മ.

നോമ്പുകാലത്തും നിരവധിപേര്‍ക്ക് സഹായം നല്‍കിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി സാമൂഹീകസേവനങ്ങളിലൂടെ പുതുപ്പളളിത്തെരുവ് എസ്്വൈഎസ് യൂണിറ്റ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. 

MORE IN NORTH
SHOW MORE