പ്ലാസ്റ്റിക് വിമുക്തമായ കാട് ലക്ഷ്യമിട്ട് തോൽപ്പെട്ടി

bamboo-carrybag 1
SHARE

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മുളന്തണ്ടുകളുടെ ഭാഗം ഉപയോഗിച്ചാണ്  വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലെ വനവല്‍ക്കരണം. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ കാട് എന്നതാണ് ലക്ഷ്യം. മുളങ്കാടുകളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ വന്യജീവി സങ്കേതത്തില്‍ പ്രധാനമായും നടക്കുന്നത്.

2014 ലായിരുന്നു വയനാടന്‍ കാടുകളില്‍ മുളങ്കൂട്ടങ്ങള്‍ കൂട്ടത്തോടെ നശിച്ചത്. വന്യമൃഗങ്ങളുടെ ആവസവ്യവസ്ഥയ്ക്ക് വലിയ ദോഷമാണ് ഇതുണ്ടാക്കിയത്. അന്ന് നശിച്ചു പോയ മുളകളുടെ ഭാഗങ്ങളെയാണ് ഇങ്ങനെ പ്രകൃതിസൗഹൃദമായ കാരി ബാഗുകളാക്കി മാറ്റിയത്, മുന്‍കാലങ്ങളില്‍ പ്ലാസ്റ്റിക് കാരിബാഗോടെയായിരുന്നു തൈകള്‍ കാടിനുള്ളില്‍ പാകിയത്.ആയിരക്കണക്കിന് പ്ലാസ്്റ്റിക് മാലിന്യമാണ് ഇങ്ങനെ കാട്ടിലെത്തിയത്.

മുളന്തണ്ടുകള്‍ മുറിച്ച് ബാഗുപോലെയാക്കി വളവും മണ്ണും നിറച്ച്  അതില്‍ മുളയുടെ തന്നെ വിത്തുകള്‍ പാകുന്നതാണ് പുതിയ രീതി, ആയിരഞ്ഞൂറ് തൈകളാണ് ഇങ്ങനെ തയാറാക്കിയിരിക്കുന്നത്. മറ്റ് സ്വാഭാവികമരങ്ങള്‍ തിരിച്ചുകൊണ്ടുവാരാനുള്ള ശ്രമങ്ങളും നടക്കുന്നു. അയ്യായിരം ഫലവൃക്ഷത്തൈകള്‍ ഈ രീതിയില്‍ തോല്‍പ്പെട്ടി റേഞ്ചില്‍ വരും മാസങ്ങളില്‍ വെച്ചുപിടിപ്പിക്കും.

MORE IN NORTH
SHOW MORE