ആയിരത്തോളം പേര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യമൊരുക്കി കല്‍പറ്റ വലിയപള്ളിയിലെ കൂട്ടായ്മ

ifthar-treat-t
SHARE

ദിവസം ആയിരത്തോളം പേര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യമൊരുക്കുന്നതിന്റെ സംതൃപ്തിയിലാണ് വയനാട് കല്‍പറ്റ വലിയപള്ളിയിലെ കൂട്ടായ്മ. പല ദിവസങ്ങളിലും വിഭവസമൃദ്ധമായിരിക്കും ഇവിടുത്തെ നോമ്പുതുറ.

കല്‍പറ്റ വലിയപള്ളിയില്‍ വര്‍ഷങ്ങളായി തുടരുന്ന രീതിയ്ക്ക് ഇത്തവണയും മാറ്റമില്ല, വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമ്പുതുറയ്ക്കെത്തുന്ന കേന്ദ്രമാണിത്, ചിലപ്പോള്‍ വിശ്വാസികളുടെ എണ്ണം ആയിരത്തിനടുത്തെത്തും.

യാത്രക്കാര്‍,ഡ്രൈവര്‍മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ഏറെ ആശ്വാസമാണ് ഈ കാരുണ്യ പ്രവൃത്തി, ഉച്ചയാകുന്നതോ‍ടെ പള്ളിയുടെ ഒരുവശം ഭക്ഷണ ഒരുക്കത്തിന്റെ തിരക്കിലാകും.

യുവാക്കളുടെ കൂട്ടായ്മയാണ് സംഘാടകകര്‍. ബിരിയാണി, പത്തിരി, ചില ദിവസം വിഭവസമൃദ്ധമാകും നോമ്പുതുറ. ദിവസം അമ്പതിനായിരം രൂപയെങ്കിലും ചിലവ് വരുന്നുണ്ട്, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കാരുണ്യപ്രവൃത്തികള്‍ നടത്താനാണ് ആലോചന.

MORE IN NORTH
SHOW MORE