പഞ്ചകർമ തെറാപ്പിസ്റ്റുകൾ‌ക്ക് ജോലി വാഗ്ദാനം ചെയ്ത് വൻതട്ടിപ്പ്

job-fraud
SHARE

പഞ്ചകർമ തെറാപ്പിസ്റ്റുകൾ‌ക്ക് ജോലി വാഗ്ദാനംചെയ്ത് കേരളത്തിൽ വൻതട്ടിപ്പ് നടക്കുന്നതായി ആരോപണം. പുണെയിലെ സ്റ്റാർഹോട്ടലിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമാണെന്ന പേരിൽ പരസ്യംനൽകിയാണ് പണം തട്ടൽ. കാസർകോട് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് പിന്നിലെന്ന് ഉദ്യോഗാർഥികളുടെ കൂട്ടായ്മ ആരോപിച്ചു. പുണെയിലെ ഹയാത്ത് ഹോട്ടലിലേക്ക് തെറാപ്പിസ്റ്റുകളെ ആവശ്യമെന്നുകാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യം നൽകും.

പരസ്യത്തിലെ നമ്പരിലേക്ക് വിളിക്കുന്നവർക്ക് ആര്യൻമേനോൻ എന്ന് അയാൾ പരിചയപ്പെടുത്തും.ശേഷം പണംആവശ്യപ്പെടും. ആക്സിസ്, ഫെഡറൽ ബാങ്കുകളുടെ കാസർകോട് ശാഖയിലെ പി. ഷിബിൻ എന്നയാളുടെ അക്കൗണ്ടിലേക്ക് പണമടയ്ക്കാനാണ് ആവശ്യം. ആദ്യം രണ്ടായിരമോ മൂവായിരമോ കൊടുക്കണം. എന്നാൽ, പിന്നീട് ഇവരുമായി യാതൊരുബന്ധവും സ്ഥാപിക്കാനാകില്ല. 

ജോലിവിവരം നേരിട്ട് അന്വേഷിക്കുമ്പോൾ ഇതൊന്നുമറിയാത്ത ഹോട്ടലുകാരും കൈമലർത്തും. ചെറിയ തുകയാണ് നഷ്ടപ്പെടുന്നത് എന്നതിനാൽ ആരും കേസ് നടത്താൻപോകില്ല. അങ്ങനെ പോയവരിൽ ചിലർ കോഴിക്കോട് കസബ സ്റ്റേഷനിൽ കേസ് ഫയൽചെയ്തു. എന്നാൽ, തട്ടിപ്പിനുപിന്നിലെ പ്രധാനകണ്ണിയിലേക്ക് ഇതുവരെ അന്വേഷണംനീണ്ടിട്ടില്ല

സമാനരീതിയിൽ പണം നഷ്ടപ്പെട്ട മലയാളി ഉദ്യോഗാർഥികൾ അനേകമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട് ജോലിക്ക് തിരിക്കുംമുൻപ് അതത് സ്ഥാപനത്തിലേക്ക് വിളിച്ച് ജോലിവിവരം അന്വേഷിച്ചാൽ കബളിപ്പിക്കപ്പെടുന്നതിൽനിന്ന് രക്ഷപെടാം.   

MORE IN NORTH
SHOW MORE