പാലക്കാട് വേനൽ മഴയിൽ കൃഷി നശിച്ചു

Palakkad-Thrithala-paddy-farm
SHARE

പാലക്കാട് തൃത്താലയില്‍ വേനൽ മഴയിൽ ഒന്‍പത് ഏക്കറിലെ നെൽകൃഷി നശിച്ചു.  കൊയ്്തെടുക്കാന്‍ പാകമായ നെല്ലാണ് മഴവെളളത്തില്‍ നിലംതൊട്ടത്. 

പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി പാടശേഖരത്തിലെ നെല്‍കൃഷിയാണ് നശിച്ചത്. വേനല്‍ക്കാല കൃഷി ലക്ഷ്യമിട്ട് കഴിഞ്ഞ ‍ഡിസംബറില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. കനത്തമഴയില്‍ പാടങ്ങളില്‍ വെളളം നിറഞ്ഞു. നെല്‍ച്ചെടികള്‍ നിലംതൊട്ടു. സമാനമായ രീതിയില്‍ രണ്ടു വര്‍ഷം മുന്‍പും നഷ്ടങ്ങളുണ്ടായെങ്കിലും കര്ഷകര്‍ക്ക് സഹായം കിട്ടിയില്ല.

കൃഷി നാശമുണ്ടാകാതിരിക്കാന്‍ തോടിന് കുറുകെ തടയണ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും സാധ്യമായിട്ടില്ല.450 ഏക്കറാണ് പുളിയപറ്റ കട്ടാട്ടിരി പാടശേഖരം. കൃഷി ഒാഫീസര്‍ പാടശേഖരം സന്ദര്‍ശിച്ച് കൃഷിഭവന്‍ മുഖേന നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN NORTH
SHOW MORE