പനിബാധിതരുടെ കണക്കെടുപ്പ് ആരംഭിച്ചു

nipah-survey
SHARE

മലപ്പുറം ജില്ലയിൽ പനി മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓരോ വീടുകളിലും കയറി പനി ബാധിതരുടെ കണക്കെടുപ്പ് ആരംഭിച്ചു.

നാലു പനിമരണങ്ങളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ പനി ബാധിതരുടെ കണക്കെടുക്കും

മൂന്നിയൂരിൽ മരിച്ച സിന്ധുവിന്റെ വീട് എം.എൽ.എ അബ്ദുൾ ഹമീദ് സന്ദർശിച്ചു.

അതേ സമയം സിന്ധുവുമായി ഇടപഴകിയ ആളുകളെ ആരോഗ്യ സംഘം സ്ഥലത്തെത്തി പരിശോധിച്ചു

MORE IN NORTH
SHOW MORE