ഇത് പച്ചപ്പിൻറെ ദീപ്തി, ഗ്രാമഭംഗി ക്യാൻവാസിലാക്കി ചെന്നൈ മലയാളി

deepthi
SHARE

പച്ചപ്പു നിറ‍‍ഞ്ഞ ഗ്രാമഭംഗി ക്യാൻവനാസിലാക്കുകയാണ് ചെന്നൈ മലയാളിയായ ദീപ്തി. ലളിതകലാ അക്കാദമി  ആര്‍ട്ട് ഗ്യാലറിയിലാണ് ഗ്രാമാന്തരീക്ഷം തുളുമ്പുന്ന  ചിത്രപ്രദര്‍ശനം പുരോഗമിക്കുന്നത്. 

ഈ ചിത്രങ്ങള്‍ക്കെല്ലാം നല്ല പച്ചപ്പിന്റെ ദീപ്തിയുണ്ട്. സ്വന്തം നാടിന്റെ പ്രകൃതിഭംഗി ക്യാന്‍വാസിലാക്കിയ  ചെന്നൈ മലയാളിയായ ചിത്രകാരിയുടെ കരസ്പര്‍ശമാണിവിടെ തെളിയുന്നത്. . മലയാളത്തനിമയുള്ള കാഴ്ചകള്‍.  പച്ചിലച്ചാര്‍ത്തിലൂടെ തേന്‍ നുകരാനെത്തുന്ന അണ്ണാറക്കണ്ണന്‍ മുതല്‍ പനയോലയുമായി നീങ്ങുന്ന ഗജവീരന്‍മാര്‍ വരെ യഥാര്‍ഥമായ ശൈലിയില്‍ പകര്‍ത്തുകയാണ് ചിത്രകാരി. ഗ്രാമീണ ജീവിതത്തിന്റെ പോയകാല ദൃശ്യങ്ങളാണ് ഭൂരിഭാഗവും.  

ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലെത്തിയാല്‍ പ്രകൃതി സ്പര്‍ശം തുളുമ്പുന്ന ഈ ചിത്രങ്ങള്‍ കണ്ടാസ്വദിക്കാം. പ്രദര്‍ശനം ഈ മാസം 25 വരെ നീളും. 

MORE IN NORTH
SHOW MORE