സമൂഹമാധ്യമ ഹർത്താലിന്റെ പേരിലുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്

social-media-harhal
SHARE

സമൂഹ മാധ്യമ ഹര്‍ത്താലിന്റെ പേരിലുള്ള തുടര്‍നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകുന്നു. നിരപരാധികളാണ് അറസ്റ്റിലായതെന്ന മുസ്ലീം സംഘടനകളുടെ പരാതി പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കോഴിക്കോട് മുഖ്യമന്ത്രി വിവിധ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.

ആര്‍.എസ്.എസ്. ബന്ധമുള്ളവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മുസ്ലീം യുവാക്കള്‍ കുടുങ്ങിപോയതാണെന്ന സംഘനട പ്രതിനിധികളുടെ വാദമാണ് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുന്നത്. അറസ്റ്റിലായവരില്‍ നിരപരാധികളുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് കോഴിക്കോട്ട് മുസ്ലീം സംഘടന പ്രതിനിധികളെ കണ്ട മുഖ്യമന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും വ്യക്തമാക്കി

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിലെ എതിര്‍പ്പ് സംഘടന പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുന്നോക്ക സംവരണം  ഭരണഘടന വിരുദ്ധമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‌ ഉയര്‍ത്തികാണിച്ചു.

MORE IN NORTH
SHOW MORE