വയനാട്ടിൽ അപ്രതീക്ഷിതമായി കനത്ത മഴ: സന്തോഷത്തിൽ‌ കർഷകർ

wayandu-farmers
SHARE

അപ്രതീക്ഷിതമായി ലഭിച്ച കനത്ത മഴയുടെ ആശ്വാസത്തിലാണ് വയനാട് പുല്‍പ്പള്ളി മേഖലയിലെ കര്‍ഷകര്‍. സംസ്ഥാനത്ത് വരള്‍ച്ച ഏറ്റവും കൂടുതല്‍ പിടിമുറുക്കുമെന്ന കരുതിയ മേഖലകളിലൊന്നായിരുന്നു പുല്‍പ്പള്ളി.മുന്‍ വര്‍ഷങ്ങളെക്കാളും വരള്‍ച്ച ഇക്കുറി രൂക്ഷമാകുമെന്നായിരുന്നു പുല്‍പ്പള്ളിയിലെ കര്‍ഷകര്‍ കുതിയത്.

കബനിയില്‍ ജലനിരപ്പ് കുറഞ്ഞതും ആശങ്കയുയര്‍ത്തി.മെയ് മാസം തുടക്കത്തില്‍ത്തന്നെ പരമ്പരാഗത കൃഷികളില്‍ പലതും പ്രതിസന്ധിയിലായി.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴയാണ് പുല്‍പ്പള്ളിയില്‍ ലഭിച്ചത്. കാര്‍ഷിക പ്രദേശങ്ങളായ കൊളവള്ളിയിലും ഗൃഹന്നൂരിലും ആവശ്യത്തിന് വെള്ളം ലഭിച്ചപ്പോള്‍ പച്ചപ്പ് തിരിച്ചുവന്നു.അടുത്തകാലത്തൊന്നും വേനല്‍സമയത്ത് ഇങ്ങനെ മഴ ലഭിച്ചിട്ടില്ല.അതിന്റെ ഊര്‍ജ്ജം പാടത്തും പറമ്പിലും കാണാം. മുടങ്ങിപ്പോയ പല കൃഷിരീതികളും തിരിച്ചെത്തി. ഇത്തവണ കുടിവെള്ളത്തിനും കാര്യമായ പ്രശ്നങ്ങള്‍ നേരിടില്ലെന്നാണ് കരുതുന്നത്.കബനി നദിയിലെ ഒഴുക്കും കൂടിയിട്ടുണ്ട്.

MORE IN NORTH
SHOW MORE