35 കോടി രൂപയുടെ ധാന്യസംഭരണശാല പദ്ധതി ഉപേക്ഷിച്ചു

food-cooperation-of-india
SHARE

35 കോടി രൂപ ചെലവില്‍ ഫുഡ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യ  തുടങ്ങാനിരുന്ന  ധാന്യസംഭരണശാല മലപ്പുറം ജില്ലക്ക് നഷ്ടമായി.സംഭരണശാല തുടങ്ങാനാവശ്യമായ സ്ഥലം ലഭ്യമാവാത്തതിനെ തുടര്‍ന്നാണ്  പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചത്.കുറ്റിപ്പുറം ഉള്‍പ്പടെയുള്ള ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളില്‍ സ്ഥല പരിമിതി മൂലം ധാന്യചാക്കുകള്‍ ഗോഡൗണിന് പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. 

മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തും അങ്ങാടിപ്പുറത്തുമാണ് എഫ്.സി.ഐ ഗോഡൗണുകള്‍ ഉള്ളത്.രണ്ടും ഗോഡൗണുകളിലും കൂടി ഇരുപതിനായിരം ടണ്‍ മാത്രണാണ് സംഭരണ ശേഷി .എന്നാല്‍ ജില്ലക്ക് ഒരു മാസം ആവശ്യം നാല്‍പതിനായിരം ടണ്‍ ധാന്യമാണ് .ഈ സാഹചര്യത്തിലായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യുടെ ആവശ്യപ്രകാരം മലപ്പുറത്തിനായി ഇരുപത്തി അയ്യായിരം ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണ്‍ സ്ഥാപിക്കാന്‍ എഫ്.സി.ഐ തീരുമാനിച്ചത്.ഇതു പ്രകാരം സംസ്ഥാന സര്‍ക്കാറിനോട് സ്ഥലം ആവശ്യപ്പെടുകയും ചെയ്തു .

തിരുനാവയില്‍ സ്ഥലം കണ്ടെത്തിയെങ്കിലും അത് തണ്ണീര്‍ത്തടമാണെന്നു  പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.പിന്നീട് പല സ്ഥങ്ങള്‍ കണ്ടെങ്കിലും അതൊന്നും ലഭ്യമായില്ല.ഇതോടെയാണ് ജില്ലക്കായുളള വലിയ ധാന്യസംഭരണ ശാലയെന്ന പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചത്.അയ്യായിരം ടണ്‍ സംഭരണശേഷിയുള്ള കുറ്റിപ്പുറത്തെ ഗോഡൗണില്‍ ഇപ്പോള്‍ സംഭരിക്കുന്നത് എണ്ണായിരത്തിലധികം ടണ്‍ ധാന്യമാണ്.

MORE IN NORTH
SHOW MORE