ബേഡഡുക്ക പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ പദ്ധതി പാളി

kasaragod-plastic-waste-plant-t
SHARE

കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ പദ്ധതി പാളി. മാലിന്യ സംസ്ക്കരണത്തിനായി നിര്‍മ്മിച്ച പ്ലാന്റ് കാടുമൂടി നശിക്കുന്നു. അധികൃതരുടെ അനാസ്ഥയായാണ്  ഈ പദ്ധതിയെ കൊല്ലുന്നതെന്ന ആരോപണമാണ് ഉയരുന്നത്.

പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിനായി കുണ്ടംകുഴിയില്‍ ലക്ഷങ്ങള്‍ മുടക്കി പ്ലാന്റ് സ്ഥാപിച്ചു. വൈദ്യുതി കണക്്ഷന്‍ എടുക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം മൂന്നാകുമ്പോഴും വൈദ്യൂതി എത്തിയിട്ടില്ല. ഉദ്ഘാടന സമയത്ത് എത്തിച്ച പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും കേന്ദ്രത്തിന് അകത്തുതന്നെ കൂട്ടിയിട്ടിരിക്കുന്നു. അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്നാണ് പദ്ധതിയെ നടപ്പാവത്തതെന്ന ആരോപണമാണ് ഉയരുന്നത്.

പ്രവര്‍ത്തനമാരഭിക്കാതെ വെറുെത പൂട്ടിയിട്ടതോടെ കെട്ടിടം കാടുമൂടി. ഒപ്പം ഇലക്ട്രോണിക് ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. പദ്ധതി ഉടന്‍ നടപ്പാക്കുമെന്നാണ് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള പ‍ഞ്ചായത്ത് അധികൃതരുടെ മറുപടി. നാട്ടിലെ മാലിന്യം മുഴുവന്‍ ഇരുട്ടിന്റെ മറവില്‍ ഇവിടെ കൊണ്ടുവന്നു തള്ളുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം.

MORE IN NORTH
SHOW MORE