പുഴയെ സംരക്ഷിക്കാൻ ഒരുമിച്ച് ഒരു പഞ്ചായത്ത്

river-protection-t
SHARE

നാടിന്റെ ജീവനാഡിയായ പുഴയെ സംരക്ഷിക്കാൻ ഒരു പഞ്ചായത്തൊന്നാകെ ഒരുമിച്ചു. തേജ്വസിനി പുഴയാണ് കണ്ണൂർ ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. പുഴയിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാൻ സിസിടിവികളും സ്ഥാപിക്കും.

പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഒൻപത് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. വാര്‍ഷിക പദ്ധതിയിൽ ഉൾപെടുത്തിയ ഈ വർഷത്തെ ആദ്യ പ്രവർത്തനമാണിത്. മാലിന്യങ്ങൾ വേർതിരിച്ചാണ് ശേഖരിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി സംസ്കരണത്തിനായി കൈമാറി. ജൈവമമാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്തു. 

പുഴയോരം മാലിന്യ മുക്തമാക്കാനും സൗന്ദര്യവൽക്കരിക്കാനും തീരുമാനിച്ചു. പുഴയോരങ്ങളിൽ സ്ഥാപിക്കുന്ന CCTVകൾ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനും ധാരണയായി.

MORE IN NORTH
SHOW MORE