ജീവിതാവസ്ഥയുടെ വിവിധ കാലഘട്ടങ്ങൾ വരച്ചുകാട്ടി അശ്വതി മോഹന്റെ ചിത്രപ്രദര്‍ശനം

aswathy-mohan-painting-t
SHARE

നിറങ്ങളിലൊളിപ്പിച്ച മനുഷ്യന്റെ വ്യഥ. നന്‍മ ആഗ്രഹിക്കുന്ന ആരും ആഴത്തില്‍ ചിന്തിക്കേണ്ടതിന്റെ ആവശ്യകത. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ പുരോഗമിക്കുന്ന അശ്വതി മോഹന്റെ ചിത്രപ്രദര്‍ശനം ജീവിതാവസ്ഥയുടെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള യാത്രയാണ്.

ചിത്രകാരിയുടെ ഭാഷയില്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമമാണ്. ജീവിതത്തിന്റെ നോവും കനവുമെല്ലാം വരകളില്‍ വിഷയം. നിരാശയിലല്ല ആശയുണ്ടെങ്കില്‍ ജീവിതം തളിര്‍ക്കും. മനോഹര വര്‍ണങ്ങള്‍ തീര്‍ക്കും. മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും വരയ്ക്കുമ്പോള്‍ ഉള്ളില്‍ നിറയെ വ്യഥകളായിരിക്കുമെന്ന് ചിത്രകാരി. 

സ്വന്തം ക്യാമറയില്‍ നിരവധിതവണ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ക്യാന്‍വാസിലേക്കുള്ള വര തുടങ്ങുന്നത്. ശാസ്ത്രീയ പഠനമില്ലാത്തവര്‍ക്കും ചിത്രകല വഴങ്ങുമെന്നും അശ്വതി ഓര്‍മപ്പെടുത്തുന്നു. ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനം ഇരുപത് വരെ നീളും.

MORE IN NORTH
SHOW MORE