ഡെങ്കിപ്പനിയിൽ വിറച്ച് കണ്ണൂരിലെ മലയോര മേഖല

danque-t
SHARE

ഡെങ്കിപ്പനിയിൽ വിറച്ച് കണ്ണൂരിലെ മലയോര മേഖല. പനി ബാധിച്ച് യുവാവ് മരിച്ചതോടെ നാട്ടുകാരും ആശങ്കയിലാണ്. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 

കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂര്‍, ഉളിക്കൽ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം നാൽപത്തിയൊമ്പതു പേർക്ക് പനി ബാധിച്ചു. എന്നാൽ നൂറിലേറെ ആളുകൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഡെങ്കിപ്പനിയോടൊപ്പം മഞ്ഞപിത്തം കാണുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. 

തുടർച്ചയായി മഴ പെയ്തതാണ് കാരണം. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിലാണ് രോഗം ആദ്യം കണ്ടെത്തിയത്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്ക്കരണം തുടരുകയാണ്. വെളളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭ്യർഥന. 

MORE IN NORTH
SHOW MORE