കുട്ടികളെ നാടൻ കളികളുടെ ലോകത്തേക്ക് നയിച്ച് ശിൽപ്പശാല

children-games 1
SHARE

മൊബൈൽ ഫോണും നവമാധ്യമങ്ങളും കൈയടക്കിയ അവധിക്കാലത്തെ, നാടൻ കളികളുടെ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരാനായി പഠനശില്പശാല. പയ്യന്നൂർ കൊക്കാനിശ്ശേരി ബ്രദേഴ്‌സ് ക്ലബും കേരള ഫോക്‌ലോർ അക്കാദമിയും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. 

നാടൻ കളികൾ മൊബൈൽ ഗെയിംമുകളിലേക്ക് വഴിമാറിയ പുതിയകാലത്താണ് കുട്ടികളെ ഒന്നിച്ച് കൂട്ടിയത്. കൊത്തങ്കല്ല് , കുട്ടിയും കോലും, നൂറാം കൊള്ളി തുടങ്ങിയ കളികൾ എന്താണെന്നെങ്കിലും കാണിച്ചു കൊടുക്കാനുള്ള ഒരു ശ്രമം. അവധിക്കാലത്തിന്റെ ആത്മാവായ പഴയകാല കളികളിലേർപ്പെട്ടതോടെ കുട്ടികളും ആഹ്ളാദത്തിലാണ്.

സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും പാഠം കൂടിയാണ് രണ്ടുദിവസം കൊണ്ട് കുട്ടികൾ നേടിയത്. അവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ കൂട്ടുകാരോട് പറയാനുള്ള പുതിയ അറിവുമായാണ് എല്ലാവരും മടങ്ങിയത്.

MORE IN NORTH
SHOW MORE