സർക്കാർ ആശുപത്രികളിൽ പോഷകാഹാര വിതരണത്തിന് പ്രത്യേക ഫണ്ടില്ല; പ്രതിസന്ധി

wayandu-food
SHARE

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികില്‍സ തേടുന്ന രോഗികള്‍ക്കുള്ള പോഷകാഹാരവിതരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കുന്നില്ല. മാനന്തവാടി ജില്ലാശുപത്രിയില്‍ മാത്രം എഴുപത്തഞ്ച് ലക്ഷം രൂപയാണ് കുടിശ്ശിക. കഴിഞ്ഞ ആറുമാസമായി താളം തെറ്റിയ പോഷകാഹാരവിതരണം ഇതുവരെ പുനസ്ഥാപിച്ചില്ല.

ബ്രഡ്, മുട്ട, പാല്‍, ബിസ്ക്കറ്റ് എന്നിവയായിരുന്നു കിടത്തിചകില്‍സയിലുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ നിന്നും നല്‍കിയിരുന്നത്.

ഇതിന് ചെലവാകുന്ന തുക പിന്നീട് ആശുപത്രിക്ക്  പ്രത്യേക ഫണ്ടായി അനുവദിക്കുന്നതായിരുന്നു രീതി.എന്നാല്‍ ഈയിനത്തില്‍ വയനാട് മാന്തവാടി ജില്ലാശുപത്രിക്ക് മാത്രം 75 ലക്ഷം രൂപ കുടിശ്ശികയുണ്ട്.

പാല്‍, ബ്രഡ് വിതരണം പൂര്‍ണമായും നിലച്ചിട്ട് മാസങ്ങളായി. കുടിശ്ശിക നല്‍കാത്തതിനാല്‍ മില്‍മ പാല്‍ നല്‍കുന്നില്ല.സംസ്ഥാനത്തൊട്ടാകെ ഡയറ്റ് സ്കീമിലേക്ക് വെറും 90 ലക്ഷം രൂപ മാത്രമാണ് ഇക്കുറി നീക്കിവെച്ചത്.ഫണ്ടില്ലാത്തതിനാല്‍ മറ്റിടങ്ങളിലും പോഷകാഹരവിതരണത്തിന് തടസ്സം നേരിടുന്നുണ്ട്.

ഇക്കഴിഞ്ഞ ആഴ്ച ആരോഗ്യമന്ത്രി മാനന്തവാടി ജില്ലാശുപത്രി സന്ദര്‍ശിച്ചപ്പോള്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കിടത്തിചികില്‍സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രമാണ് മാനന്തവാടിയിലേത്.പോഷകാഹാരവിതരണം ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. 

MORE IN NORTH
SHOW MORE