വയൽക്കിളികളുടെ സമരം; പി.ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തിൽ

keezhattur-jayaran-fb-post 1
SHARE

കീഴാറ്റൂർ ഐക്യദാർഡ്യ സമിതി ലോങ് മാർച്ചിൽനിന്ന് തൽക്കാലത്തേക്ക് പിൻമാറിയത് സിപിഎമ്മുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണെന്ന പി.ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വിവാദത്തിൽ. വയൽക്കിളികളെ ശത്രുക്കളായി കണ്ട് ഒറ്റപ്പെടുത്തരുതെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയും അണികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. 

ഐക്യദാർഡ്യ സമിതി നടത്തിയ ജനകീയ കൺവെൻഷന്റെ തലേ ദിവസമാണ് പി.ജയരാജൻ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരുമായി ചർച്ച നടത്തിയത്. ലോങ് മാർച്ചിൽ വർഗീയ തീവ്രവാദ ശക്തികൾ കടന്നു കൂടുമെന്ന ആശങ്ക പി.ജയരാജൻ പങ്കുവെച്ചു. ഇതിനെ തുടർന്നാണ് ലോങ് മാർച്ചിൽനിന്ന് തൽക്കാലത്തേക്ക് പിൻമാറിയതെന്ന് സിപിഎം അവകാശപ്പെടുന്നു. എന്നാൽ വയൽക്കിളികൾ ആ അവകാശവാദം തളളിക്കളഞ്ഞു.

വയൽക്കിളികളോട് മൃദുസമീപനം സ്വീകരിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാടിനെതിരെ കീഴ്ഘടകങ്ങളിൽ പ്രതിഷേധം ശക്തമാണ്. തുടക്കത്തിൽ വികസന വിരുദ്ധൻമാരായി മുദ്രകുത്തിയവരെ ഇപ്പോൾ ശത്രുക്കളായി കാണരുതെന്ന് പറയുന്ന നിലപാടാണ് അണികളെ ചൊടിപ്പിച്ചത്. സമരക്കാരെ ശത്രുക്കളായി ചിത്രീകരിച്ചാൽ അവർ ശത്രുപാളയത്തിലെത്തുമെന്നും പി.ജയരാജൻ പറയുന്നു.

MORE IN NORTH
SHOW MORE