കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമായി ഗ്രാമീണമേഖലയിലെ ഗവേഷകരുടെ സംഗമം

ms-swaminathan-research-center 1
SHARE

വയനാട് എംഎസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍  ഗ്രാമീണമേഖലയിലെ ഗവേഷകരുടെ സംഗമം. പുതിയ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്താന്‍ മേളയും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ  പ്രമുഖ ശാസ്ത്ര–സാങ്കേതിക വിദഗ്ദരുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും ഉണ്ട്.

നാട്ടുമ്പുറത്ത് അടയ്ക്ക പൊളിക്കാന്‍ ആളെ കിട്ടുന്നില്ലെന്ന് പലര്‍ക്കും പരാതിയുണ്ട്. ഈ ചെറിയ യന്ത്രം ഉപയോഗിച്ചാല്‍ അത് പരിഹരിക്കപ്പെടും. ഇത്തരത്തില്‍ കാര്‍ഷിക മേഖലയില്‍ ഉപകാരപ്പെടുന്ന നിരവധി കണ്ടുപിടുത്തങ്ങളുണ്ട്. മുളയും  ചകിരിച്ചോറും ഉപയോഗിച്ച് ഒാടുണ്ടാക്കാം

ചാണകവും വൈക്കോലും ചേര്‍ത്തുള്ള ചെടിച്ചട്ടിയും പുതുമകളാണ്.‌ഒപ്പം പരാമ്പരാഗത കൈത്തൊഴിലുകളും ഇടംപിടിച്ചിട്ടുണ്ട്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വയനാട് എംഎസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലാണ് ഗ്രാമീണ ഗവേഷക സംഗമം. ശാസ്ത്ര സാങ്കേതിക മേഖലയില്‍ മികവു കാട്ടിയവരുമായി ആശയവിനിമയം നടത്താനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

MORE IN NORTH
SHOW MORE