എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഇനി സൗരോർജം

mvr-cancer-center
SHARE

സംസ്ഥാനത്ത് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സൗരോര്‍ജ വൈദ്യുത നിലയം കോഴിക്കോട് മാവൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രതിദിനം ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതാണ് നിലയം. വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം നിര്‍വഹിച്ചു.

എം.വി.ആര്‍ കാന്‍സര്‍ സെന്ററിലെ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ഇനി വൈദ്യുതി പ്രവഹിക്കും. കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആവരണമായി സ്ഥാപിച്ചിരിക്കുന്ന സോളര്‍ പാനലുകളാണ് വൈദ്യുതിയുടെ ഉറവിടം. മുവായിരത്തി നാനൂറ്റി നാല്‍പത്തിരണ്ട് പാനലുകളില്‍ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ആശുപത്രിയുടെ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളവ  കെ.എസ്.ഇ.ബിക്ക് വില്‍ക്കും. 

കേരളത്തിന് ഇത്തരം പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനത്തില്‍ മാത്രമേ ഭാവിയുള്ളൂവെന്ന് നിലയം ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം. മണി പറഞ്ഞു. എട്ടുകോടി രൂപയാണ് മുടക്ക് മുതല്‍. പാനലുകളില്‍ വീഴുന്ന മഴവെള്ളം സംഭരിക്കാനും നിലയത്തില്‍ സംവിധാനം ഉണ്ട്.

MORE IN NORTH
SHOW MORE