പത്തുമണിക്കൂർ നീണ്ട 'മാരുതീയം' ആസ്വദിച്ച് ഒരു ഗ്രാമം

Kathakali2
SHARE

പത്തുമണിക്കൂര്‍ നീണ്ട കഥകളി ആസ്വാദനം സമ്മാനിച്ച് പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാര്‍ഷികം. നടി അനുമോള്‍ ഉള്‍പ്പെടെ ഇരുപത്തിമൂന്നു പേരാണ് വിവിധ വേഷങ്ങളുമായി അരങ്ങിലെത്തിയത്.

മാരുതീയം എന്ന പേരിലാണ് കഥകളി ഒാരോന്നും അരങ്ങിലെത്തിയത്. ഭൂരിഭാഗം വേഷങ്ങളും സ്ത്രീകൾ കൈകാര്യം ചെയ്തു എന്നതായിരുന്നു പ്രത്യേകത. 23 വേഷങ്ങളിൽ ഇരുപതും ചെയ്തത് സ്ത്രീകള്‍. ഹനുമാൻ വേഷത്തിന് പ്രാധാന്യമുള്ള കഥയിൽ സീതയുടെ വേഷത്തിലാണ് നടി അനുമോളെത്തിയത്

കല്യാണ സൗഗന്ധികം, ലവണാസുരവധം, തോരണ യുദ്ധം, ശ്രീരാമ പട്ടാഭിഷേകം എന്നിങ്ങനെ നാലുഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ചെമ്പൈ സംഗീത കോളജിലെ എം.ഡി. രാമനാഥൻ ഹാളിലായിരുന്നു കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ വാര്‍ഷികം.

MORE IN NORTH
SHOW MORE