കണ്ണൂരിൽ ദേശീയപാത സർവേ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

kannur-NH-Survey2
SHARE

കണ്ണൂർ കോട്ടക്കുന്നിൽ ദേശീയപാത സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടാംതവണയാണ് നാട്ടുകാർ സർവേയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നത്. 

കണ്ണൂർ ബൈപാസ് ജനവാസ മേഖലയിലൂടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. സർവേയ്ക്കായി കൊണ്ടുവന്ന ഉപകരണങ്ങൾ പ്രതിഷേധക്കാർ കിണറ്റിലെടുത്ത് ഇടുകയും ചെയ്തു. വൻ പൊലീസ് കാവലിലാണ് ഉദ്യോഗസ്ഥർ സർവേ നടത്താനെത്തിയത്. സർവേ തടസപ്പെടുത്തിയ സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസറ്റ് ചെയ്ത് നീക്കി. 2016ൽ കണ്ടെത്തിയ അലൈൻമെന്റ് കഴിഞ്ഞ വർഷം വീണ്ടും മാറ്റിയിരുന്നു. ജനവാസമേഖലയും കണ്ടൽക്കാടുകളും ഒഴിവാക്കി ബൈപാസ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് മുൻപ് ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയപ്പോഴും പ്രദേശവാസികൾ തടഞ്ഞിരുന്നു. തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം സർവേ നടപടികൾ നിറുത്തിവയ്ക്കുകയായിരുന്നു.

MORE IN NORTH
SHOW MORE