സി.പി.എം ആക്രമണത്തിൽ ഗര്‍ഭസ്ഥശിശു മരിച്ച കേസ്; പൊലീസിനെതിരേയും നടപടി ആവശ്യം

kodenchery-issue-t
SHARE

കോഴിക്കോട് കോടഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനതിരെ നടപടിയെടുക്കണമെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. താമരശേരി ഡി.വൈ.എസ്.പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍

സി.ബി ചാക്കോയ്ക്കും ഭാര്യ ജോത്സ്നയ്ക്കും നേരെ ആക്രമണമുണ്ടായി ഒന്നരമാസം പിന്നിടുമ്പോഴാണ് വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  താമരശേരി ഡി.വൈ.എസ്.പി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രത്യക്ഷ സമരം തുടങ്ങിയത്. സിബിയ്ക്കും കുടുംബത്തിനും നിയമസഹായം നല്‍കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.എം സുധീരന് പറഞ്ഞു

കോടഞ്ചേരി പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. തുടര്‍ച്ചയായി അക്രമമുണ്ടായിട്ടും പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന സിബിയും കുടുംബവും മാര്‍ച്ചില്‍ പങ്കെടുത്തു

MORE IN NORTH
SHOW MORE