അമ്പെയ്ത് അവധിക്കാലം ആഘോഷമാക്കി പാലക്കാട്ടെ കുട്ടികൾ

palakkad--vaccation-camp2
SHARE

അവധിക്കാലം ആഘോഷമാക്കുകയാണ് പാലക്കാട്ടെ കുട്ടികള്‍. അമ്പെയ്ത്ത് പരിശീലനവും മല്‍സരങ്ങളുമായി നൂറിലധികം പേരാണ് ദിവസേന സജീവമാകുന്നത്. കേരളത്തിന്റെ മികച്ച അമ്പെയ്ത്തു താരങ്ങളാകാന്‍ പെണ്‍കുട്ടികളും പരിശീലനത്തിലാണ്. 

വിക്ടോറിയ കോളജിന് സമീപമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാവിലെയും വൈകിട്ടും അമ്പെയ്ത്തു പരിശീലനം. കായികമേഖലയില്‍ പാലക്കാടിന്റെ നേട്ടങ്ങള്‍ക്കൊപ്പം വരുംനാളുകളില്‍ അമ്പെയ്ത്തിലും മികച്ച താരങ്ങളെ ഇവിടെ നിന്ന് പ്രതീക്ഷിക്കാം. തുടര്‍ച്ചയായ പരിശീലനം നേടിയവര്‍ അറുപതുപേരാണ്. ചെറുപ്പം മുതലേ അമ്പെയ്ത്തില്‍ അങ്കത്തിനിറങ്ങുന്ന കുട്ടിത്താരങ്ങളുമുണ്ട്. ജില്ലാ ആര്‍ച്ചറി അസോസിയേഷനാണ് കൊച്ചുകുട്ടികളുടെ പരിശീലനത്തിന് ശ്രദ്ധ ചെലുത്തുന്നത്. പെണ്‍കുട്ടികളും അവധിക്കാല ക്യാംപുകളില്‍ സജീവമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ക്കുവേണ്ടിയും താരങ്ങള്‍ പരിശീലനം നേടി. നാളെ(22) സമാപിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് നിന്ന് നാല്‍പതുപേരുടെ പങ്കാളിത്തമുണ്ട്. തുടര്‍ച്ചയായ പരിശീലനവും കായികശേഷിയും ഉറപ്പായാല്‍ അമ്പെയ്ത്തിലും മികവു നേടാം. അവധിക്കാലത്ത് കുട്ടികള്‍ അല്‍പസമയം മാറ്റിവച്ചാല്‍ മതി..അമ്പെയ്ത്തും പരിശീലിക്കാം.

MORE IN NORTH
SHOW MORE