അപ്രഖ്യാപിത ഹർത്താൽ: ജയിൽ വകുപ്പും പ്രതിസന്ധിയിൽ

jail-kozhikode
SHARE

അപ്രഖ്യാപിത ഹര്‍ത്താല്‍ അനുകൂലികളെ കൊണ്ട് ജനങ്ങള്‍ വലഞ്ഞതിനൊപ്പം ജയില്‍വകുപ്പും പ്രതിസന്ധിയില്‍. കോഴിക്കോട് 440 ഉം മലപ്പുറത്ത് 234 ഉം വയനാട് ജില്ലയില്‍ 190 ഉം തടവുകാരാണുള്ളത്. ഇത് ജയിലില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്ന് മടങ്ങിലധികമാണ്. നിലവിലെ സാഹചര്യത്തില്‍ ഒരാളപ്പോലും കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയയ്ക്കരുതെന്നാവശ്യപ്പെട്ട് സൂപ്രണ്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 

ഹര്‍ത്താല്‍ പ്രചരണത്തിന്റെ മറവില്‍ അക്രമം നടത്തിയവരും വ്യാജസന്ദേശം പ്രചരിപ്പിച്ചവരുമാണ് പൊലീസ് പിടിയിലായത്. ഓരോദിവസവും കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്ന വിവരം പൊലീസ് സ്ഥിരീകരിക്കുന്നു. അറസ്റ്റിന്റെ തോത് കൂടുമ്പോള്‍ ജയില്‍ അധികൃതരാണ് ആശങ്കയിലായിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ രണ്ടിരട്ടി തടവുകാരായി. ഒരാളെപ്പോലും കൂടുതലായി പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല നിലവിലുള്ളവരെ കണ്ണൂരിലേക്ക് മാറ്റണമെന്ന ആവശ്യവുമുണ്ട്. 

ഈ സാഹചര്യത്തിലാണ് കൂടുതല്‍ തടവുകാരെ കോഴിക്കോടേയ്ക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ട് ജില്ലാ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാ ജയിലില്‍ 216 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 440 പേരാണ് നിലവിലുള്ളത്. ഇവരില്‍ കുറച്ചുപേരെ കണ്ണൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും നിരോധനാഞ്ജയുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് പൊലീസുകാരെ കിട്ടാനില്ലാത്ത സാഹചര്യമാണ്. 

MORE IN NORTH
SHOW MORE