ഹർത്താലിനിടെയുണ്ടായ സംഘർഷം ഐക്യം തകർക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ

k-t-Jaleel
SHARE

മലപ്പുറത്തിന്റെ സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അപ്രഖ്യാപിത ഹർത്താലിനിടെ ഉണ്ടായ സംഘർഷമെന്ന് മന്ത്രി കെ.ടി.ജലീൽ.സംഘർഷമുണ്ടായ താനൂരിൽ മന്ത്രി കെ.ടി ജലീൽ സന്ദർശനം  നടത്തി. മലപ്പുറത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു കലക്ടർ, എസ്.പി, ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.ടി.ജലീൽ  കൂടിക്കാഴ്ച നടത്തിയത്. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചില തീവ്രവാദ സംഘടനകളാണ് അക്രമത്തിന് പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംഘർഷമുണ്ടായ സ്ഥലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിക്കാത്തതിനെതിരെയും മന്ത്രി കെ.ടി.ജലീൽ വിമർശനമുന്നയിച്ചു. തകർത്തകടകൾ സർക്കാർ സഹായമില്ലാതെ സഹായ നിധി രൂപീകരിച്ച് പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN NORTH
SHOW MORE