നിലമ്പൂർ-വയനാട്-നഞ്ചൻകോട് പാതയോടുള്ള അവഗണനയ്ക്കെതിരെ ജനകീയ മാർച്ച്

nanjankode-protest-t
SHARE

നിലമ്പൂർ- വയനാട്- നഞ്ചൻകോട് പാതയോടുള്ള അവഗണനയ്ക്കെതിരെ നൂറു കണക്കിന് പേരെ അണിനിരത്തി ആക്ഷൻ കമ്മറ്റിയുടെ ജനകീയ മാർച്ച്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് പദ്ധതി പാതി വഴിയിൽ നിലയ്ക്കാൻ കാരണമെന്ന് ആക്ഷൻ കമ്മറ്റിയും എംഎൽഎ ഐ.സി.ബാലകൃഷ്ണനും ആരോപിച്ചു. 

സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേയ്ക്കായിരുന്നു മാർച്ച്. ആറു മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ താണ്ടി മാർച്ച് ലക്ഷ്യത്തിലെത്തി. വഴിയടച്ചും റെയിൽ അടയ്ക്കാൻ ശ്രമിച്ചും വയനാടിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണിത് എന്നാണ് ആരോപണം. 

മാർച്ചിന് വയനാട് ഡിസിസി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കാൻ സർക്കാർ സർക്കാർ ഇനിയും മടിച്ചാൽ തീവണ്ടി തടയൽ അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. 

MORE IN NORTH
SHOW MORE