പിലിക്കോട് ഗ്രാമപഞ്ചായത്ത് ഇനി പൈതൃക നെൽവിത്ത് ഗ്രാമം

paithruka-nelvithu-gramam-1
SHARE

കാസർഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഇനി പൈതൃക നെൽവിത്ത് ഗ്രാമം. പ്രഖ്യാപനം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. പഞ്ചായത്തിലെ പുഞ്ചപ്പാടം നെൽകൃഷിയുടെ കൊയ്ത്തുത്സവത്തിനും മന്ത്രി തുടക്കം കുറിച്ചു.

  

ഉത്തരകേരളത്തിലെ നാടന്‍ നെല്ലിനങ്ങളെ സംരക്ഷിക്കുക എന്നതാണ് പൈതൃക നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക ഗവേഷണ കേന്ദ്രം വര്‍ഷങ്ങളായി സംരക്ഷിച്ച് പഠനം നടത്തി വരുന്ന തനത് നെല്ലിനങ്ങളാണ് വരും തലമുറക്കായി കരുതി വയ്ക്കുക. കര്‍ഷ പങ്കാളിത്തതോടെയാകും പദ്ധതിയുടെ നടത്തിപ്പ്. നിലവില്‍ എഴുപതോളം വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനമായി. നാടന്‍ നെല്‍വിത്തുകളുടെ സംരക്ഷണം സര്‍ക്കാര്‍ ഉപ്പാക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. പിലിക്കോട് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്ത സഹാരണത്തോടെയാകും പദ്ധതിയുടെ നടത്തിപ്പ്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തടെയാണ് പുഞ്ചപ്പാടം നെൽകൃഷി പിലിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത്. കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ 35 ഏക്കറില്‍ നടത്തിയ കൃഷിയില്‍ വിളവ് നൂറുമേനി. വിളവെടുത്ത നെല്ല് അരിയാക്കി ഗവേഷണ കേന്ദ്രത്തിന്റെ വിപണനകേന്ദ്രങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കൃഷി പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.

MORE IN NORTH
SHOW MORE