ഹോളി ആഘോഷിച്ച് ജെഡിറ്റി വിദ്യാർഥികൾ; മാനേജ്മെന്റ് അനുമതിയില്ല

kozhikode-college
SHARE

മാനേജ്മെന്‍റിന്‍റെ അനുമതി ഇല്ലാതെ ഹോളി ആഘോഷിച്ച് കോഴിക്കോട്് ജെ.ഡി.റ്റി. കോളജിലെ വിദ്യാര്‍ഥികള്‍. കോളജിനെതിരെയുള്ള പ്രതിഷേധമെന്ന രീതിയിലായാണ് ആഘോഷം സംഘടിപ്പിച്ചത്.  എന്നാല്‍ ആഘോഷങ്ങള്‍ക്ക് എതിരല്ലെന്നും പരീക്ഷ നടക്കുന്ന സമയമായതിനാലാണ് അനുമതി നിഷേധിച്ചതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു. 

കളറില്‍ മുക്കിയ കൈപ്പത്തി ഷര്‍ട്ടുകളില്‍  പതിപ്പിച്ചും   [Duration:0'58"] ചോദ്യ ചിഹ്നങ്ങള്‍ എഴുതിയുമായിരുന്നു പ്രതിഷേധം. ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചത് എന്തുകൊണ്ടെന്ന ചോദ്യമായിരുന്നു ഈ ചോദ്യ ചിഹ്നങ്ങള്‍ക്ക് പിന്നില്‍. വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ തളച്ചിടാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു. 

ഫറൂഖ് കോളജിലെ ഹോളി ആഘോഷം വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാവര്‍ഷവുമുണ്ടാകാറുള്ള ഹോളി ആഘോഷം ഇത്തവണ വിലക്കിയതെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇതിനെക്കുറിച്ച്  കോളജിന്‍റെ വിശദീകരണം ഇങ്ങനെയാണ്. വന്‍ പൊലിസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. 

MORE IN NORTH
SHOW MORE