വയനാട് ജില്ലയെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു

wayanad-agriculture
SHARE

വയനാട് ജില്ലയെ പുഷ്പ, പഴവർഗ, സുഗന്ധ നെൽ കൃഷികൾക്കുള്ള  പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ്  പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ 70 ഏക്കറിലാണ്‌ ആരംഭിക്കുന്നത്. മൂന്ന് കോടി രൂപയാണ് അനുവദിച്ചത് 

കാലാവസ്ഥയും ഭൂപ്രകൃതിയും കണക്കിലെടുത്താണ് വയനാടിനെ പൂകൃഷിയുടെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചത്.വിപണി സാധ്യത  പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് പരമാവധി വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില്‍ 70 ഏക്കറില്‍ തുടങ്ങും.  2021 ആകുമ്പോഴേക്കും  450 ഏക്കര്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പഴവർഗകൃഷിയും,സുഗന്ധ നെൽകൃഷിയും പ്രോത്സാഹിപ്പിക്കും.കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പ്രത്യേക കാര്‍ഷിക മേഖലാ പ്രഖ്യാപനം നടത്തി. താല്പര്യമുള്ള കര്‍ഷകരെ കൃഷിഭവനുകള്‍ വഴി തെരഞ്ഞെടുത്തു കഴിഞ്ഞു.നടീല്‍ വസ്തുക്കള്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം വഴി വിതരണം ചെയ്യും.

കര്‍ഷകര്‍ക്കുള്ള ആദ്യഘട്ട പരിശീലനം  പൂർത്തിയായി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE