ഒറ്റപ്പാലത്തിന് ഇത്തവണ കുടിവെള്ളത്തെക്കുറിച്ച് ആശങ്ക വേണ്ട

ottappalam-bund-1
SHARE

നാടെങ്ങും കുടിവെള്ളത്തിനു നെട്ടോട്ടമോടുമ്പോള്‍ ഒറ്റപ്പാലത്തിന് ഇത്തവണ ആശങ്ക വേണ്ട. ഭാരതപ്പുഴയ്ക്ക് കുറുകെ മീറ്റ്നയിൽ നിർമിച്ച തടയണ ജലസമൃദ്ധമായതാണ് നാടിനേകുന്ന ആശ്വാസം.

  ഒറ്റപ്പാലം നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ സ്രോതസാണ് ഭാരതപ്പുഴയില്‍ മീറ്റ്നയിലുളള തടയണ. പുഴയിൽ നീരൊഴുക്കു കുറഞ്ഞത് മുൻനിർത്തി തടയണയിലെ 26 ഷട്ടറുകളും ജല അതോറിറ്റി പൂർണമായും അടച്ചു. മണൽ നിറച്ച ചാക്കുകൾ ഉപയോഗിച്ച് ഷട്ടറുകൾക്കിടയിലെ ചോർച്ച പരിഹരിച്ചിട്ടുമുണ്ട്. തടയണ ജലസമൃദ്ധമായതിനാല്‍ പമ്പിങ്ങിനു വേനൽക്കാലത്ത് നിയന്ത്രണമുണ്ടാകില്ല. നഗരസഭാ പരിധിയിലെ എല്ലായിടത്തും തടയണയിലെ വെളളം എത്തിക്കാനാണ് ജലഅതോറിറ്റിയുടെ തീരുമാനം.

പാലക്കാട് - തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് 2016 ലാണ് പുഴയ്ക്ക് കുറുകെ തടയണ നിർമാണം പൂർത്തിയായത്. കഴിഞ്ഞ കാലവർഷത്തിൽ മികച്ച മഴ ലഭിച്ചത് തടയണയില്‍ ജലംനിറഞ്ഞു . ഒറ്റപ്പാലം നഗരസഭാ പരിധിയിൽ മാത്രം ജലവിതരണത്തിനു പ്രയോജനപ്പെട്ടിരുന്ന തടയണയിൽ നിന്ന് അമ്പലപ്പാറ പഞ്ചായത്തിലേക്കു കൂടി വെള്ളം പമ്പ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

MORE IN NORTH
SHOW MORE