പ്രിയദര്‍ശിനി ഗതാഗത സഹകരണസംഘത്തില്‍ വ്യാപക ക്രമക്കേടുകള്‍

priyadharsini-1
SHARE

വയനാട്ടില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് തൊഴില്‍ കൂടി ലക്ഷ്യമിട്ട് രൂപീകരിച്ച പ്രിയദര്‍ശിനി ഗതാഗത സഹകരണസംഘത്തില്‍ വ്യാപക ക്രമക്കേടുകള്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് പട്ടികവര്‍ഗ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സഹകരണസംഘത്തിന്റെ നിലവിലെ നടത്തിപ്പ് രീതി ഉടനടി അഴിച്ചുപണിയണമെന്നും നിര്‍ദേശമുണ്ട്.

വയനാട്ടില്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയ ഗതാഗത സഹകരണസംഘമായിരുന്നു പ്രിയദര്‍ശിനി. യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനൊപ്പം ആദിവാസി വിഭാഗത്തിലെ ഒരു കൂട്ടം യുവാക്കള്‍ക്ക് സ്ഥിരവരുമാനവും. ദീര്‍ഘദൂരസര്‍വീസ് ഉള്‍പ്പെടെ പത്തു ബസുകള്‍ സ്ഥിരമായി ഒാടിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തകര്‍ച്ചയുടെ പടുകുഴിയാലാണ് പ്രിയദര്‍ശിനി. 

ബസുകള്‍ കട്ടപ്പുറത്തായി. മാനേജിങ് ഡയറക്ടറായ സബ്കലക്ടറുള്‍പ്പെടെയുള്ളവരും നടത്തിപ്പില്‍ വീഴ്ച വരുത്തി.

തുടര്‍ന്നാണ് പട്ടികജാതി–വര്‍ഗ്ഗ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ 2000 മുതലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കളക്ഷന്‍ ബാങ്കില്‍ നിക്ഷേപിച്ചതിനു പോലും രേഖകളില്ല. ഒാഫീസ് പ്രവര്‍ത്തനം താറുമാറാണ്. ബസിന്റെ നിസാര സാങ്കേതികപ്രശ്നങ്ങള്‍ പോലും പരിഹരിച്ചിരുന്നില്ല.

വരുമാനം സൂക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങളും കൃത്യമായ രേഖകളില്ല. ഇങ്ങനെ പോകുന്നു കണ്ടെത്തലുകള്‍. 

ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇതു വരെ കേസ് ഏറ്റെടുത്തിട്ടില്ല.

MORE IN NORTH
SHOW MORE