ഹോളി ആഘോഷത്തിനിടെ മർദ്ധനം; അദ്ധ്യാപകർകെതിരെ ക‌േസ്

holi-t
SHARE

കോഴിക്കോട് ഫറൂഖ് കോളേജിൽ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെയും  ലാബ് അസിസ്റ്റന്റിനെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തിൽ അധ്യാപകർക്ക് പങ്കില്ലെന്ന കോളേജ് മാനേജ്മെന്റിന്റെ നിലപാട് തള്ളിയാണ് പൊലീസ് നടപടി. 

കഴിഞ്ഞ വ്യാഴാഴ്ച കോളേജ് ക്യാംപസിൽ നടന്ന ഹോളി ആഘോഷത്തിനിടെ  അധ്യാപകർ മർദ്ദിച്ചതായി വിദ്യാർഥികൾ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷാദ്, സാജിർ, യൂനസ് എന്നീ അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ലാബ് അസിസ്റ്റന്റ് ഇബ്രാഹിംകുട്ടിക്കെതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.ഇബ്രാഹിംകുട്ടിയെ കാറിടിച്ച് പരിക്കേൽപ്പിച്ചതിനെതിരെ ഒരു വിദ്യാർഥിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കാറിടിച്ച വിദ്യാർഥിയെ കണ്ടെത്താനായിട്ടില്ല. 

മർദ്ദനത്തിൽ അധ്യാപകർക്ക് പങ്കില്ലെന്നായിരുന്നു നേരത്തെ പ്രിൻസിപ്പൽ നൽകിയ വിശദീകരണം. സംഭവത്തിൽ കോളേജ് മാനേജ്മെൻറും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന  അന്വേഷണ സംഘവും അന്വേഷിക്കുന്നുണ്ട്. വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും മാനേജ്മെൻറ് ഉറപ്പ് നൽകിയിട്ടുണ്ട്.

MORE IN NORTH
SHOW MORE