ആശങ്കയിൽ അധ്യാപകർ; രാപ്പകൽ സമരം മൂന്നാം ദിവസം

self-fiancing-strike
SHARE

കാലിക്കറ്റ് സര്‍വകലാശാല നേരിട്ടുനടത്തുന്ന സ്വാശ്രയ കോളജിലെ അധ്യാപകരുടെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഇവര്‍ നടത്തുന്ന രാപ്പകല്‍ സമരം മൂന്നാംദിവസത്തിലെത്തി. 

calicut-university

കഴിഞ്ഞയാഴ്ച്ചയാണ് സ്വാശ്രയ കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും കാലാവധി ഈ മാസം 31 ന് അവസാനിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. നാല്‍പ്പത്തിയൊന്ന് സ്വാശ്രയ സ്ഥാപനങ്ങളാണ് കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്നത്. ഇതില്‍ എന്‍ജിയറിങ് കോളജ്, ഫാഷന്‍ ഡിസൈനിങ് അടക്കമുള്ളവ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങളിലെ അഞ്ഞൂറോളം അധ്യാപകരാണ് തെരുവിലാകുന്നത്. 

ജോലി നഷ്ടപ്പെടുമെന്ന ആശങ്കയാല്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരം അനിശ്ചിതകാലമാക്കാനാണ് ഇവരുടെ ആലോചന. 

MORE IN NORTH
SHOW MORE