പേരില്ലാപരാതികൾ നൽകി വനിതാകമ്മീഷനെ ദുരുപയോഗം ചെയ്യുന്നതായി കമ്മീഷന്റെ 'പരാതി'

Thumb Image
SHARE

കോഴിക്കോട്ട് വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതിപ്രളയം. പരിഗണിച്ച 76 പരാതികളില്‍ 27 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പൊലീസ് നടപടിക്കായി കൈമാറി. ജില്ലയിലെ ഒരു പ്രമുഖ സ്കൂളിലെ ഹെഡ്മാസ്റ്ററും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പ്രിന്‍സിപ്പലും തമ്മിലുള്ള അധികാര തര്‍ക്കം വരെ കമ്മീഷനു മുന്നിലെത്തി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കമ്മീഷന് പരിഗണിക്കേണ്ടി വന്നത്. എന്നാല്‍ ഇതിനു വേണ്ടി സമയം കളയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ കേസ് തള്ളി. 

വകുപ്പ് തലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാനും നിര്‍ദേശം നല്‍കി. കുടുംബ, സ്വത്തു തര്‍ക്കങ്ങളാണ് പരാതികളില്‍ ഭൂരിഭാഗവും. പേരില്ലാത്ത പരാതികളുടെ എണ്ണവും കമ്മീഷനെ ദുരുപയോഗം ചെയ്യുന്ന പ്രവണതയും ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. 

MORE IN NORTH
SHOW MORE