ന്യൂനമര്‍ദ്ദം: കരസേനയുടെ സാഹസിക സംഘത്തിന്റെ ലക്ഷദ്വീപ് യാത്ര നിര്‍ത്തിവച്ചു

lashwadweep-journey1
SHARE

ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കരസേനയുടെ സാഹസിക സംഘത്തിന്റെ ലക്ഷദ്വീപ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പായ്‌വഞ്ചികളിലാണ് മുബൈയില്‍ നിന്ന് ലക്ഷദ്വീപിലേയ്ക്ക് സംഘം പുറപ്പെട്ടത്. കാലാവസ്ഥ മോശമായതോടെ വഞ്ചികള്‍ കാസര്‍കോട് തളങ്കര ഹാര്‍ബറില്‍ അടിപ്പിച്ചു.

നാലു പായ്‌വഞ്ചികളിലായി പതിനാറു പേരടങ്ങുന്ന സംഘമാണ് മുബൈ തീരത്തു നിന്ന് ഈ മാസം ആറിന് പുറപ്പെട്ടത്. മിനിക്കൊയ് ദ്വീപിലേയ്ക്കും തിരിച്ചുമായിരുന്നു യാത്ര. കാര്‍വാര്‍ വരെ സുഖമായി എത്തി. എന്നാല്‍ മംഗളൂരുവിലേയ്ക്ക് അടുത്തതോടെ കടലിന്റെ മട്ടുമാറി. കേരളത്തിന്റെ തീരമേഖലയില്‍ പ്രവേശിച്ചപ്പോള്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാലാവസ്ഥ മോശമായതായി മുന്നറിയിപ്പ് ലഭിച്ചു. ഇതോടെ സംഘം തളങ്കര ഹാര്‍ബറില്‍ വഞ്ചികള്‍ അടുപ്പിച്ചു. കടല്‍ ശാന്തമായശേഷം യാത്ര പുനരാരംഭിക്കാനാണ് തീരുമാനം.   

നിനച്ചിരിക്കാതെ വീണുകിട്ടിയ ഒഴിവുനേരം പായ്്വ‍ഞ്ചികളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തികരിക്കുന്നതിനാണ് വിനിയോഗിക്കുന്നത്. തളങ്കര ഹാര്‍ബറില്‍ നിര്‍ത്തിയിരിക്കുന്ന വഞ്ചികള്‍ക്ക് കോസ്റ്റല്‍ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ കാസര്‍കോട് നിന്ന് കൊച്ചിയിലേയക്ക് പുറപ്പെടും. തുടര്‍ന്ന് മിനിക്കൊയിലേയ്ക്കും. കേണല്‍ എം.കെ. ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പര്യടനം അടുത്തമാസം പത്തോെട പൂര്‍ത്തിയാകും.

MORE IN NORTH
SHOW MORE