ഡല്‍ഹിയിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

tp-anirudan-death-t
SHARE

ഡല്‍ഹിയിലെ മലയാളി പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് സ്വദേശി ടി.പി.അനിരുദ്ധന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. കൊലപാതകമാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട്  ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കി. അനിരുദ്ധന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ഡല്‍ഹി പൊലീസ് നല്‍കിയ പ്രാഥമിക വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയിലെ ചാണക്യപുരിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റ് തല ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സ്വയം വെടിവെച്ചു മരിച്ചുവെന്നാണ് ബന്ധുക്കളെ പൊലീസ് അറിയിച്ചത്. എന്നാല്‍ മൃതദേഹത്തില്‍ പലഭാഗങ്ങളിലായി പരുക്കുകള്‍ കാണപ്പെട്ടിരുന്നു. വസ്ത്രം മുഴുവനായും കീറിയ നിലയിലുമായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സുഹൃത്തിനെ കാണാനായി  അനിരുദ്ധന്‍ വീട്ടില്‍ നിന്നിറങ്ങിയത്.  

സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ഇരുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

MORE IN NORTH
SHOW MORE