സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ഡി.വൈ.എഫ്.ഐ കുത്തിയ കൊടി അഴിച്ചുമാറ്റി

dyfi-flag
SHARE

കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ഡി.വൈ.എഫ്.ഐ കുത്തിയ കൊടി അഴിച്ചുമാറ്റി.  ഭൂവുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിനുശേഷമാണ് സ്ഥലത്തുനിന്നു കൊടി നീക്കിയത്. നഗരസഭ കളിസ്ഥലത്തിനായി ഏറ്റെടുത്ത ഭൂമിയെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

ഡി.വൈ.എഫ്.ഐയുടെ കൊടികുത്തല്‍ വിവാദമായതോടെയാണ് ഭൂവുടമയുടെ പരാതി അന്വേഷിക്കാന്‍ പൊലീസ് മുന്നിട്ടിറങ്ങിയത്. സ്ഥലത്ത് കൊടികുത്തിയവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന ഉറപ്പും ഉടമയ്ക്ക് ലഭിച്ചിരുന്നു. മെഡിക്കല്‍ കോളജ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് കക്കോടിയിലെ ഭൂമിയില്‍ നിന്നും കൊടി അപ്രത്യക്ഷമായത്. ഇത് ആരും നീക്കം ചെയ്തു എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. എന്നാല്‍ വിഷയം വളരെ പഴക്കം ചെന്നതെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.

2002ല്‍ നഗരസഭ കളിസ്ഥല നിര്‍മിക്കാനായി ഏറ്റെടുത്ത ഭൂമിയെന്നാരോപിച്ചായിരുന്നു കക്കോടി മോരിക്കര സ്വദേശി ശകുന്തളയുടെ  എണ്‍പത്തിയാറ് സെന്റ് ഭൂമിയില്‍ ഡി.വൈ.എഫ്.ഐ കൊടി കുത്തിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി കോര്‍പ്പറേഷന്റെയോ മറ്റ് ഏജന്‍സിയുടെയോ അറിയിപ്പൊന്നും ഉടമയക്ക് ലഭിച്ചിരുന്നില്ല. അതിനിടെ ഭൂമിയുടെ നിലവിലെ രീതിക്ക് മാറ്റം വരുത്തിയെന്ന പരാതിയില്‍ വില്ലേജ് ഒാഫിസര്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടി തഹസില്‍ദാരുടെ പരിഗണനയിലാണുള്ളത്. 

MORE IN NORTH
SHOW MORE