കപ്പൂര്‍ കോളനിയിലേക്കുളള റോഡു നിര്‍മാണത്തിന്റെ പേരില്‍ തമ്മില്‍ തര്‍ക്കം

palakkad-road-1
SHARE

പാലക്കാട് കപ്പൂര്‍ പറക്കുളം നാലുസെന്റ് കോളനിയിലേക്കുളള റോഡു നിര്‍മാണത്തിന്റെ പേരില്‍ വ്യവസായ വകുപ്പും പഞ്ചായത്തും തമ്മില്‍ തര്‍ക്കം. റോഡു നിര്‍മാണം നടത്തുന്ന പഞ്ചായത്ത്, സ്ഥലം കയ്യേറിയെന്നാണ് വ്യവസായ വകുപ്പിന്റെ പരാതി. സ്ഥലം വിട്ടുകൊടുക്കില്ലെന്നാണ് നാട്ടുകാര്‍ രൂപീകരിച്ച ജനകീയ സമിതിയുടെ നിലപാട്.  

നാലു ലക്ഷം രൂപ മുടക്കി നാലുസെന്റു കോളനിയിലേക്ക് റോഡു നിര്‍മിക്കാനുളള പഞ്ചായത്തിന്റെ നീക്കം ജില്ലാ വ്യവസായ കേന്ദ്രം ഇടപെട്ട് തട‍ഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. നിലവില്‍ കോളനിക്കാര്‍ ഉപയോഗിക്കുന്ന റോഡും മൈതാനവും അളന്നു തിരിക്കാനുളള വ്യവസായ ഉദ്യോഗസ്ഥരുടെ നീക്കവും തടസപ്പെട്ടു. വ്യവസായവകുപ്പിന്റെ ഭൂമിയില്‍ റോഡു നിര്‍മിക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്നാണ് വ്യവസായവകുപ്പിന്റെ നിലപാട്. എന്നാലിവിടെ താമസിക്കുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് പഞ്ചായത്തിന്റെ വാദം.

 18 ഏക്കര്‍ സ്ഥലത്ത് വ്യവസായ വകുപ്പിന്റെ കീഴില്‍ 17 ചെറുകിട വ്യവസായയൂണിറ്റുകളാണ്  പ്രവൃത്തിക്കുന്നത്. 

കമ്പനികള്‍ക്ക് ഭൂമി പതിച്ചുനല്‍കാനുളള നീക്കമാണെന്നും സ്ഥലം തിരിച്ചെടുക്കാനുളള വ്യവസായ ഉദ്യോഗസ്ഥരുടെ നീക്കം എതിര്‍ക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനായി ജനകീയ സമിതിയും രൂപീകരിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE