കുരുമുളക് സാമ്പത്തിക തട്ടിപ്പ്; അന്വേഷണം കാര്യക്ഷമമല്ലെന്ന്‌ ആക്ഷേപം

wayanad-pepper
SHARE

വയനാട്ടിൽ കർഷകരിൽ നിന്നും കുരുമുളക് സംഭരിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന്‌ ആക്ഷേപം. പണം നഷ്ടമായ കർഷകർ എസ്പി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട്  അഞ്ച് പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്

മാനന്തവാടി, പുൽപ്പള്ളി മേഖലയിലെ കർഷകരാണ് തട്ടിപ്പിന് ഇരകളായത്.  കുരുമുളക് സംഭരിച്ചു പണം നൽകാതെ കോഴിക്കോട് വടകര സ്വദേശികൾ  മുങ്ങുകയായിരുന്നു.  വിദേശത്തേക്ക് കയറ്റി അയക്കാമെന്ന് പറഞ്ഞായിരുന്നു സംഭരണം. ലക്ഷക്കണക്കിന്‌ രൂപ വില വരുന്ന കുരുമുളകാണ് കർഷകർ നൽകിയത്. തട്ടിപ്പ് നടത്തിയവരിൽ പ്രധാനിയായ വടകര സ്വദേശി ജിതിൻ വിദേശത്തേക്ക് മുങ്ങി. മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറാകുന്നില്ല എന്നാണ് ആക്ഷേപം. പാവപ്പെട്ട കർഷകരാണ് ഇരകളായതിൽ ഏറെയും.

MORE IN NORTH
SHOW MORE