ജവഹർ നവോദയ വിദ്യാലയത്തിലെ മാലിന്യങ്ങൾ തോട്ടിലേക്കു ഒഴുക്കുന്നതായി പരാതി

Thumb Image
SHARE

മാഹി പന്തക്കലിൽ ജവഹർ നവോദയ വിദ്യാലയത്തിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കുടിവെള്ളം മലിന്യമാകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. 

വയൽ നികത്തിയാണ് പന്തക്കലിൽ നവോദയ വിദ്യാലയം നിര്‍മിച്ചത്. അന്ന് മുതൽ പ്രദേശവാസികൾ മാലിന്യപ്രശ്നത്താൽ ദുരിത്തിലാണ്. മാലിന്യസംസ്കരണ പദ്ധതികളില്ലാത്തതിനാല്‍ സമീപത്തെ തോടുകളിലേക്കാണ് എല്ലാ മാലിന്യവും ഒഴുകിയെത്തുന്നത്. ഇവിടെനിന്ന് സമീപത്തെ കിണറുകളിലും കൃഷിസ്ഥലങ്ങളിലും മാലിന്യം എത്തിയാതായും പരാതിയുണ്ട്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ വിദ്യാലയം ആരംഭിച്ചതുമുതലുള്ള മാലിന്യപ്രശ്നത്തിന് ഒരുവര്‍ഷത്തിനുളളില്‍ പരിഹാരം കാണുമെന്ന നിലപാടിലാണ് അധികൃതര്‍. ഇതിനായി പതിനെട്ട് ലക്ഷം രൂപയുടെ രണ്ട് ബയോഗ്യാസ് പ്ലാന്റ് സ്കൂളിന് അനുവദിച്ചു. 

MORE IN NORTH
SHOW MORE