പുതിയ ജലസംരക്ഷണ മാതൃകയുമായി കാരശേരി പഞ്ചായത്ത്

Default thumb image
SHARE

വേനല്‍ കടുത്തതോടെ പുതിയ ജലസംരക്ഷണ മാതൃകയുമായി മുക്കം കാരശേരി പഞ്ചായത്ത്. ജലദൗര്‍ല്ലഭ്യത്തെ ചെറുക്കാന്‍ അയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള വലിയ കുളങ്ങള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്  ഇവര്‍. വേനല്‍ ഇക്കുറി നേരത്തെ എത്തിയതിന്‍റെ ആശങ്കയിലാണ് സംസ്ഥാനം. അതിനാല്‍ തന്നെ കുടിവെള്ള ക്ഷാമം ഇത്തവണ രൂക്ഷമാകാനാണ് സാധ്യത. 

ഇത് മുന്നില്‍ കണ്ടാണ് മുക്കം, കാരശേരി പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് വലിയ കുളങ്ങള്‍ നിര്‍മിക്കുക. ആറ് കുളങ്ങള്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷം ചെറുകിട ജലസേചന വകുപ്പുമായി സഹകരിച്ച് നൂറിലധികം തടയിണകള്‍ നിര്‍മിച്ചിരുന്നു. അതിനാല്‍ തന്നെ പ‍ഞ്ചായത്തില്‍ കുടിവെള്ളം പ്രശ്നം രൂക്ഷമായിരുന്നില്ല. എന്നാല്‍ ഇത്തവണ വേനല്‍ നേരത്തെ എത്തിയതിനാല്‍ തടയിണ കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 

MORE IN NORTH
SHOW MORE