പൂക്കാതിരിക്കാൻ ആവതില്ലേ! മഞ്ഞകണിക്കൊന്നകാടായി തിരുനെല്ലി

Thumb Image
SHARE

ഇത്തവണ വളരെ നേരത്തെതന്നെ പലയിടത്തും കണിക്കൊന്നകള്‍ പൂത്തു. വയനാട് തിരുനെല്ലി കാടുകള്‍ സ്വര്‍ണവര്‍ണം ചൂടി നില്‍ക്കുകയാണ്. വിഷു എത്തുമ്പോഴേക്കും ഇതൊക്കെ കൊഴിഞ്ഞു പോകുമോ എന്നാണ് ആശങ്ക.

വിഷുക്കാലമല്ലേ എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ എന്നും പറഞ്ഞ് മരം നിറയെ കണിക്കൊന്ന. പക്ഷെ വിഷുവിലേക്ക് ഇനിയും ദൂരമുണ്ട്. മീനമാസം കൂടി കടക്കണം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേരത്തെയാണ് കണിക്കൊന്നയുടെ വരവ്. പലയിടത്തും ഫെബ്രുവരിയില്‍ത്തന്നെ പൂവിട്ടു.

പൂത്തു കഴിഞ്ഞാല്‍ ഇത്രയും സുന്ദരമായൊരു മരമില്ല. കത്തുന്ന വേനലില്‍ തിരുനെല്ലി കാട് പലയിടത്തും മ‍ഞ്ഞയാണ്. തോല്‍പ്പെട്ടി വനപാതയ്ക്ക് ഇരുവശവും സ്വര്‍ണവര്‍ണ്ണമാണ്. ചൂടു കൂടിയാതിനാലാണ് കണികൊന്ന നേരത്തെ പൂക്കുന്നത് എന്നാണ് വിലയിരുത്തല്‍. വിഷു എത്തുമ്പോഴേക്കും ഇതൊക്കെ കൊഴിഞ്ഞു പോകുമോ എന്നാണ് ആശങ്ക. മലബാര്‍ മേഖലയിലെ വിഷുക്കാലത്തെ വിപണിയിലേക്ക്  കണിക്കൊന്നകള്‍ വയനാട്ടില്‍ നിന്നും എത്താറുണ്ട്.

MORE IN NORTH
SHOW MORE