കുളം നിർമിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ കൊടികുത്തി

Thumb Image
SHARE

കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ഡി.വൈ.എഫ്.ഐ കൊടികുത്തി. നഗരസഭ കളിസ്ഥലത്തിനായി നീക്കിവച്ച ഭൂമിയില്‍ മല്‍സ്യകൃഷിക്ക് കുളം നിര്‍മിച്ചെന്ന്  ആരോപിച്ചാണ് കൊടുകുത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് ഉടമയുടെ ആക്ഷേപം.

കക്കോടി മോരിക്കര സ്വദേശി ശകുന്തളയുടെ കോട്ടൂളി കെ.പി ഗോപാലന്‍ റോഡിലെ  എണ്‍പത്തിയാറ് സെന്റ് സ്ഥലത്താണ് ഡി.വൈ.എഫ്.ഐക്കാര്‍ കൊടിനാട്ടിയത്. നഗരസഭ കളിസ്ഥല നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് മല്‍സ്യകൃഷിക്കായി കുളം നിര്‍മിച്ചുവെന്നാണ് ആരോപണം. അതിക്രമിച്ചു കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തി ഭൂമിയുടെ അതിര്‍ത്തികളില്‍ ഡി.വൈ.എഫ്.ഐ കൊടികുത്തുകയായിരുന്നുവെന്നാണ് ഉടമസഥ്ന്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി കോര്‍പ്പറേഷന്റെയോ മറ്റ് ഏജന്‍സിയുടെയോ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉടമസ്ഥന്‍ പറയുന്നു.

പൊലീസില്‍ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല. അതിനിടെ ഭൂമിയുടെ നിലവിലെ രീതിക്ക് മാറ്റം വരുത്തിയെന്ന പരാതിയില്‍ വില്ലേജ് ഒാഫിസര്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടി തഹസില്‍ദാരുടെ പരിഗണനയിലാണുള്ളത്. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.