അടിസ്ഥാന സൗകര്യങ്ങളില്ലാതെ മാഹിയിലെ അംഗൻവാടികൾ

mahe anganvaaadi
SHARE

അടിസ്ഥാന സൗകര്യങ്ങളും പോഷക ആഹാരവുമില്ലാതെ മാഹിയിലെ അംഗന്‍വാടികള്‍. ഏത് നിമിഷവും തകര്‍ന്ന് വീഴാറായ കെട്ടിടത്തിലാണ് അംഗന്‍വാടികളുടെ പ്രവര്‍ത്തനം. 

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിലെ അങ്കണവാടികളുടെ അവസ്ഥയാണിത്. ആകെ പതിമൂന്ന് അങ്കണവാടികളുണ്ട്. ഒറ്റ മുറി കെട്ടിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. മിക്ക കെട്ടിടങ്ങളും കാലപഴക്കത്താല്‍ ഉരുണ്ട് വീഴാറായി. കുട്ടികൾക്ക് കിടന്നുറങ്ങാൻ പായ പോലുമില്ല. തറയിൽ തുണി വിരിച്ചാണ് ഉറക്കം. പോഷക ആഹാരം കൃത്യമായി ലഭിക്കുന്നില്ല. പേരിന് മാത്രം ചോറും സമ്പാറും നല്‍കും. 

കുട്ടികളുടെ സ്ഥിതി പോലെതന്നെ അധ്യാപകരും ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ അഞ്ച് മാസമായി ഇവർക്ക് ശമ്പളമില്ല. മാഹി ലിക്കർ അസോസിയേഷന്റെ നേതൃത്വത്തില്‍ കെട്ടിടങ്ങള്‍ക്ക് പെയിന്റടിച്ച് നല്‍കിയത് മാത്രമാണ് പൊതുസമൂഹത്തില്‍നിന്ന് ലഭിച്ച സഹായം.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.