കച്ചവടക്കാർക്ക് ദുരിതമായി സിമൻറ് യാർഡിലെ പൊടി

thirunavaya-cement
SHARE

തിരുന്നാവായ സിമന്റ് യാര്‍ഡിലെ പൊടി  സമീപത്തെ കച്ചവടക്കാര്‍ക്ക് ദുരിതമാവുന്നു. സിമന്റുപൊടി പാറുന്നത് തടയാന്‍  ഷീറ്റുകള്‍ സ്ഥാപിക്കുമെന്ന ഉറപ്പ് റയില്‍വേ ഇതുവരെ പാലിച്ചിട്ടില്ല. ഇതോടെ കച്ചവടക്കാര്‍  കടമുറികള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. 

നാലു വര്‍ഷം മുമ്പാണ് തിരുന്നാവായയില്‍ സിമന്റ് യാര്‍ഡ് സ്ഥാപിച്ചത്.അന്നു മുതല്‍ എടക്കുളം അങ്ങാടിയിലെ കച്ചവടക്കാര്‍ ദുരിതത്തിലാണ്.പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന്  പൊടി പാറുന്നത് തടയാന്‍ റയില്‍വേ ഷീറ്റുകള്‍ സ്ഥാപിച്ചിരുന്നു.എന്നാല്‍ അതെല്ലാം തകര്‍ന്നു.ശാശ്വത പരിഹാരമാണ് കച്ചവടക്കാര്‍ക്ക് ആവശ്യം

സിമന്റ് യാര്‍ഡിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊടി തടയാനുള്ള ജൈവവേലികളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പൊടിശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടേയും ആവശ്യം ഷീറ്റുകള്‍ സ്ഥാപിക്കാനുളള കാലുകള്‍ നാട്ടുന്നതിനായുള്ള കുഴിയെടുത്തതല്ലാതെ റയില്‍വേ മറ്റ്പ്രവര്‍ത്തികളൊന്നും ഇതുവരെ നടത്തിയിട്ടില്ല

MORE IN NORTH
SHOW MORE