കൃഷിയിൽ നൂറുമേനി വിളവുമായി ഒരു വീട്ടമ്മ

farming
SHARE

ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലെ മഞ്ചുവാര്യരുടെ പച്ചക്കറി കൃഷിയെ അതേപടി അനുകരിച്ച് കൃഷിയിൽ നൂറ് മേനി വിളവുമായി കണ്ണൂരിൽ ഒരു വീട്ടമ്മ. പുതിയതെരു ഇടച്ചേരിയിലെ മഹിത സനലാണ് ടെറസിൽ അറുപതിലധികം ഇനത്തില്‍പെട്ട പച്ചക്കറികൾ കൃഷി ചെയ്ത് വിജയം കണ്ടിരിക്കുന്നത്. 

ആകെയുള്ള 4 സെന്റ് ഭൂമിയിൽ വീട് നിര്‍മിച്ചതോടെ പച്ചക്കറി കൃഷിക്ക് സ്ഥലമില്ലാതായി. ഇതോടെയാണ് സിനിമ അനുകരിച്ച് ടെറസിന്റെ മുകളില്‍ കൃഷിയിടം തേടി കയറിയത്. തക്കാളി, പടവലം, വെള്ളരി, ചീര, കാപ് സിക്കം, വെണ്ട അങ്ങനെ നീളുന്നു പച്ചക്കറികളുടെ ലിസ്റ്റ്. ജൈവ വളങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. വീട്ടാവിശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ നാടുകാര്‍ക്ക് വില്‍പന നടത്തും. നിരവധി ആളുകളാണ് കൃഷി രീതിയെ കുറിച്ച് പഠിക്കാനും പച്ചക്കറി വാങ്ങാനും ഇവിടെ എത്തുന്നത്. പച്ചക്കറി കൃഷിക്ക് പുറമെ മത്സ്യ കൃഷിയും വീട്ടുവളപ്പിലുണ്ട്. 

ടെറസിലും മുറ്റത്തുമായി മുന്തിരി കൃഷിയും നടത്തുന്നുണ്ട്. ഉള്ളി, ഉരുളകിഴങ്ങ് തുടങ്ങിയവ ടെറസില്‍ നട്ടുവളര്‍ത്താനുള്ള പരിശ്രമത്തിലാണ് ഈ വീട്ടമ്മ.

MORE IN NORTH
SHOW MORE