കേണിച്ചറയില്‍ ലോഡ്ജിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടുപന്നി

wild-boar-lodge-t
SHARE

വയനാട്  കേണിച്ചറയില്‍ ലോഡ്ജിനുള്ളില്‍ കാട്ടുപന്നി. ഇരുപത് മിനുട്ടോളമാണ് കാട്ടുപന്നി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒടുവില്‍ ആര്‍ക്കും പരുക്കേല്‍പ്പിക്കാതെ പുറത്തുചാടി. 

മനുഷ്യജീവന് അപകടങ്ങളുണ്ടാക്കുന്ന മൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. എപ്പോഴും ജനസാന്നിധ്യമുണ്ടാകാറുള്ള കേണിച്ചിറ ടൗണിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഈ കാഴ്ച. പട്ടാപ്പകല്‍ ടൗണിലിറങ്ങിയ വന്യമൃഗം നേരെ ഹോട്ടലിന്റെ ഒന്നാം നിലയിലേക്ക് കയറി. പുറത്തുചാടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയില്‍ ചെറിയ പരുക്കും പറ്റി. ഇരുപതുമിനുട്ടോളം ഗോവണിപ്പടിയില്‍ തലങ്ങും വിലങ്ങും നടന്നു. ഒടുവില്‍ കാഴ്ചക്കാര്‍ക്കിടയിലൂടെ പുറത്തേക്ക് ഒാടുകയായിരുന്നു. പുറത്തേക്കുള്ള വഴി കണ്ടെത്താനും ഗേറ്റും  കടക്കാനും കുറച്ചു സമയം തടസം നേരിട്ടു. കേണിച്ചിറയില്‍ നിന്നും എട്ടുകിലോമീറ്ററോളം അകലെയാണ് വനം.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.