ചാണകത്തിൽ നിന്നും മൂല്യവര്‍ധിത ഉൽപന്നങ്ങൾ, പദ്ധതിയുമായി സർവകലാശാല

bio-energy
SHARE

ചാണകത്തിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട  മൂല്യവര്‍ധിത ജൈവവളം ഉണ്ടാക്കുന്ന സംവിധാനവുമായി വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല. ബയോ എനർജി ആൻഡ്‌ ഫാം മാനേജ്‌മന്റ്‌ വിഭാഗമാണ് ലാഭകരമായ ഈ രീതി നടപ്പിലാക്കുന്നത്. 

അത്യുൽപാദനശേഷിയുള്ള ഇരുന്നൂറോളം കന്നുകാലികൾ ഇവിടെയുണ്ട്. ഫാമിനെ കൂടുതൽ ലാഭകരമാക്കുകയാണ് ലക്ഷ്യം. 80 ശതമാനമാണ് ചാണകത്തിലെ വെള്ളത്തിന്റെ അളവ്.  ഈർപ്പം കുറയ്ക്കുന്ന പ്രക്രിയയാണ് യന്ത്രത്തിന്റെ അകത്തു നടക്കുന്നത്. ഇതോടെ വളം കൂടുതൽ മെച്ചപ്പെടുന്നു. ഈ ജൈവവളം ഉപയോഗിച്ചാൽ പച്ചക്കറികൃഷിയിൽ വരുന്ന ഫംഗസ് ബാധ കുറയുമെന്ന് വിദഗ്ധർ പറയുന്നു. സ്പെയിനിൽ നിന്നാണ് 10 ലക്ഷം രൂപയുടെ യന്ത്രം എത്തിച്ചത്. സംസ്ക്കരിച്ച  ജൈവവളം കിലോക്കി 12 രൂപ നിരക്കിലാണ്‌ വിൽക്കുന്നത്.

MORE IN NORTH
SHOW MORE